Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right​അടുത്ത വർഷത്തോടെ...

​അടുത്ത വർഷത്തോടെ ടയോട്ട ഡീസൽ കാറുകളുടെ വില 20 ശതമാനം വർധിക്കും

text_fields
bookmark_border
Toyota Car
cancel

ന്യൂ​ഡ​ൽ​ഹി: പു​ക മ​ലി​നീ​ക​ര​ണ നി​യ​​ന്ത്ര​ണ​ത്തി​നു​ള്ള ബി.​എ​സ്​-6 നി​ബ​ന്ധ​ന​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ട​യോ​ട്ട ഡീ​സ​ൽ കാ​റു​ക​ളു​ടെ വി​ല​യി​ൽ 15 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന്​ ട​യോ​ട്ട കി​ർ​ലോ​സ്​​ക​ർ മോ​​ട്ടോ​ർ (ടി.​കെ.​എം) ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ എ​ൻ. രാ​ജ അ​റി​യി​ച്ചു.

വാ​ഹ​ന വി​പ​ണി​യി​ൽ വ​ള​ർ​ച്ച തി​രി​ച്ചു​പി​ടി​ക്കാ​ൻ ജി.​എ​സ്.​ടി നി​ര​ക്ക്​ കു​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഘ​ട​ന​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. ബി.​എ​സ്​-4​ൽ നി​ന്ന്​ ബി.​എ​സ്​-6 ലേ​ക്ക്​ മാ​റു​ന്ന​തോ​ടെ ഡീ​സ​ൽ കാ​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കേ​ണ്ടി വ​രും.

ഇ​തി​ന്​ പു​റ​മെ, പ്ര​തി​കൂ​ല​മാ​യ വി​നി​മ​യ നി​ര​ക്ക്​ കാ​ര​ണം, ഇ​പ്പോ​ൾ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന വി​ല​വ​ർ​ധ​ന​യെ​ക്കു​റി​ച്ച്​ പു​ന​രാ​ലോ​ചി​ക്കാ​ൻ ക​മ്പ​നി നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്നോ​വ​യും ഫോ​ർ​ച്യു​ണ​റു​മ​ട​ക്കം ട​യോ​ട്ട​യു​ടെ ജ​ന​പ്രി​യ മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഡീ​സ​ൽ മോ​ഡ​ലി​നാ​ണ്​ വി​ൽ​പ​ന കൂ​ടു​ത​ൽ. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള ക​മ്പ​നി​യു​ടെ വാ​ഹ​ന വി​ൽ​പ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡീ​സ​ൽ-​പെ​ട്രോ​ൾ മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ​ന​യു​ടെ അ​നു​പാ​തം 82-18 ആ​ണ്. അ​തേ​സ​മ​യം യാ​ത്രാ​കാ​റു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഈ ​അ​നു​പാ​തം 50-50 ആ​ണ്.

വി​പ​ണി​യി​ലെ മാ​ന്ദ്യ​ത്തി​നി​ട​യി​ലും നി​ർ​മാ​താ​ക്ക​ളും വി​ൽ​പ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ള​ു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ മി​ക​ച്ച ഓ​ഫ​ർ ന​ൽ​കി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന്​ രാ​ജ പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ത്സ​വ​കാ​ലം, ഉ​ൽ​പ​ന്ന​ത്തി​​െൻറ ആ​യു​സ്സ്​, കാ​ലാ​വ​സ്ഥ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ വി​ല​ക്കി​ഴി​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​യെ​ല്ലാം താ​ൽ​ക്കാ​ലി​ക ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ്. സ്​​ഥി​ര​മാ​യ പ​രി​ഹാ​ര​മാ​ണ്​ ഇ​പ്പോ​ൾ ആ​വ​ശ്യ​മെ​ന്ന്​ രാ​ജ പ​റ​ഞ്ഞു.

വാ​ഹ​ന വി​പ​ണ​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ ജി.​എ​സ്.​ടി നി​ര​ക്ക്​ 28ൽ ​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യി കു​റ​ക്ക​ണ​മെ​ന്നാ​ണ്​ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​വ​ശ്യം. ഈ ​മാ​സം 20ന്​ ​ഗോ​വ​യി​ലാ​ണ്​ ജി.​എ​സ്.​ടി കൗ​ൺ​സി​ലി​​െൻറ അ​ടു​ത്ത യോ​ഗം. ജ​പ്പാ​ൻ ക​മ്പ​നി​യാ​യ ട​യോ​ട്ട ഇ​ന്ത്യ​യി​ൽ കി​ർ​ലോ​സ്​​ക​ർ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന്​ ട​യോ​ട്ട കി​ർ​ലോ​സ്​​ക​ർ മോ​​ട്ടോ​ർ (ടി.​കെ.​എം) എ​ന്ന​പേ​രി​ലാ​ണ്​ ട​യോ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​ണ്​ ടി.​കെ.​എം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hot wheelsmalayalam newstoyota CarCar News
News Summary - വ​ള​ർ​ച്ച തി​രി​ച്ചു​പി​ടി​ക്കാ​ൻ ജി.​എ​സ്.​ടി നി​ര​ക്ക്​ 28ൽ ​നി​ന്ന്​ 18 ശ​ത​മാ​നാ​യി കു​റ​ക്ക​ണം
Next Story